
നാടകക്കാരൻ ചെല്ലാനം ജോണിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരം നാടകപ്രവർത്തകൻ സതീഷ് കെ സതീഷിന്
കൊച്ചി : കൊച്ചിയുടെ പ്രമുഖ നാടകപ്രവർത്തകനായ ചെല്ലാനം ജോണിന്റെ സ്മരണയ്ക്കായിട്ട് നാടക് കൊച്ചി ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരം നാടകപ്രവർത്തകൻ സതീഷ് കെ സതിഷിന്.
ഫലകവും 25,000 രൂപയുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍ ആറിന് ചെല്ലാനം സെന്റ് മേരീസ് സ്കൂളില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ നാടക് സംസ്ഥാന പ്രസിഡന്റ് ജെ.ഷൈലജ സമ്മാനിക്കും.
ജെ.മാക്‌സി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യുമെന്ന് മുതിർന്ന നാടകപ്രവർത്തകൻ ഡി. രഘൂത്തമൻ, നാടക് മേഖലാ സെക്രട്ടറി വി.പി. സ്റ്റാലിൻ, ജില്ലാ നിർവാഹക സമിതിയംഗം പി.സി. വിശ്വംഭരൻ എന്നിവർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0