കോട്ടയം മണിമല പഞ്ചായത്തിൽ ഹരിതസേന ശേഖരിച്ച മാലിന്യങ്ങള്‍ കിണറ്റിൽ ഇട്ടതായി ആരോപണം; വറ്റിവരണ്ട പ്രദേശത്തെ ഏക ആശ്രയമായ കിണറ്റിലെ വെള്ളവും  ഉപയോഗശൂന്യമായ അവസ്ഥയിൽ; പരാതി നൽകി പ്രദേശവാസികൾ

കോട്ടയം മണിമല പഞ്ചായത്തിൽ ഹരിതസേന ശേഖരിച്ച മാലിന്യങ്ങള്‍ കിണറ്റിൽ ഇട്ടതായി ആരോപണം; വറ്റിവരണ്ട പ്രദേശത്തെ ഏക ആശ്രയമായ കിണറ്റിലെ വെള്ളവും ഉപയോഗശൂന്യമായ അവസ്ഥയിൽ; പരാതി നൽകി പ്രദേശവാസികൾ

പുലിക്കല്ല്: ഹരിതസേന ശേഖരിച്ച മാലിന്യങ്ങള്‍ കിണറ്റിലെ കുടിവെള്ളത്തില്‍ ഇട്ടതായി ആരോപണം.

മണിമല പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് സംഭവം.
പുലിക്കല്ല് പാറാംതോട്ട് കുര്യന്‍റെ പുരയിടത്തിലെ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് മാലിന്യങ്ങള്‍ ഇട്ടിരിക്കുന്നത്.

കിണറിന്‍റെ ഉടമസ്ഥന്‍ മാലിന്യത്തില്‍ നിന്നു പുറത്തെടുത്ത ചില വസ്തുകളില്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ വസ്തുക്കളുടെ കവര്‍ ലഭിച്ചു. അതിലെ മേല്‍വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ഹരിതസേനക്ക് നല്‍കിയ വസ്തുക്കളാണ് അതെന്നാണ് കവറിലെ മേല്‍വിലാസക്കാരന്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പല വീടുകളില്‍ നിന്നു ശേഖരിക്കപ്പെട്ട പലമാലിന്യങ്ങളും കിണറ്റില്‍ തന്നെ കിടക്കുകയാണ്. ഇതോടെ വറ്റിവരണ്ട പ്രദേശത്തെ ഏക ആശ്രയമായ കിണറ്റിലെ വെള്ളവും കൂടി ഉപയോഗശൂന്യമാക്കിയിരിക്കുകയാണ്.
ഉടമസ്ഥന്‍ പഞ്ചാത്ത് സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കി.