ഏറ്റുമാനൂർ ബൈപ്പാസില്‍ വാഹനാപകടം ; സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്

Spread the love

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്. പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡില്‍ ഏറ്റുമാനൂർ കിഴക്കേനട ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്.

video
play-sharp-fill

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറും കിഴക്കേനട ബൈപ്പാസ് ജങ്ഷനിലെ റോഡ് ചുറ്റി വരിയായിരുന്ന സ്കൂട്ടറുമാണ് കൂട്ടയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപെട്ട നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group