video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeLocalKottayamരണ്ടിലയുടെ പച്ചപ്പിൽ തേരോട്ടവുമായി എൽഡിഎഫ് ; തോമസ് ചാഴികാടന്റെ എല്ലാ മത്സരങ്ങളും രണ്ടിലയിൽ ; യുഡിഎഫ്,...

രണ്ടിലയുടെ പച്ചപ്പിൽ തേരോട്ടവുമായി എൽഡിഎഫ് ; തോമസ് ചാഴികാടന്റെ എല്ലാ മത്സരങ്ങളും രണ്ടിലയിൽ ; യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനിൽക്കുന്ന തോമസ് ചാഴികാടൻ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോൾ എതിരാളികൾ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം ആദ്യം മുതൽതന്നെ ഉൾപ്പെടുത്തിയിരുന്നു. ചുവരെഴുത്തിലും പോസ്റ്ററുകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ രണ്ടില തളിർത്ത് നിൽക്കുകയാണ്.

എന്നാൽ മണ്ഡലത്തിലെ യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ട് സ്ഥാനാർത്ഥികളുടേയും കാത്തിരിപ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കൽ വരെ നീളും. ചിഹ്നത്തിന്റെ അഭാവം മൂലം ചുവരെഴുത്തുകളും പോസ്റ്ററുകളും കൊഴുപ്പിക്കാൻ യുഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞിട്ടില്ല. രണ്ടിലയോടുള്ള വൈകാരിക ബന്ധവും പരിചയവും എൽഡിഎഫ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എല്ലാ മത്സരങ്ങളിലും രണ്ടിലയിൽ ചിഹ്നത്തിൽ മാത്രമാണ് തോമസ് ചാഴികാടൻ മത്സരിച്ചിട്ടുള്ളതെന്നതും വലിയ പ്രത്യേകതയാണ്. എതിരാളികൾക്ക് ഈ അവകാശവാദത്തിന് അർഹതയില്ലെന്നതും എൽഡിഎഫിന് നേട്ടമാണ്.

1991, 1996, 2001, 2006 വർഷങ്ങളിൽ ഏറ്റുമാനൂരിൽ നിന്ന് നിയമസഭാംഗമായും 2019ൽ കോട്ടയത്ത് നിന്ന് പാർലമെന്റംഗമായും തോമസ് ചാഴികാടൻ മത്സരിച്ച് വിജയിച്ചത് രണ്ടിലചിഹ്നത്തിലായിരുന്നു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പരാജയം രുചിച്ച മത്സരങ്ങളിലും തോമസ് ചാഴികാടന്റെ മത്സരം രണ്ടില ചിഹ്നത്തിൽ തന്നെയായിരുന്നു. എതിരാളികൾക്ക് ചിഹ്നമില്ലാത്ത സാഹചര്യത്തിൽ എൽ ഡി എഫ് പ്രവർത്തകരും വലിയ ആവേശത്തിലാണ് രണ്ടിലയെ ഉയർത്തിപ്പിടിക്കാൻ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments