
സ്വന്തം ലേഖകൻ
കോന്നി: കല്ലാറ്റില്‍ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.
രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം. മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടക്കുകയാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയില്‍ ദിലീപും കൂട്ടുകാരും കല്ലാറ്റില്‍ മീൻപിടിക്കാൻ പോയപ്പോള്‍ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. മീൻ പിടിക്കാൻ ചെന്ന സംഘത്തെ ആന ഓടിക്കുകയും ചെയ്തിരുന്നു. രണ്ടു പേർ ചേർന്നാണ് ഇന്ന് മീൻപിടിക്കാൻ പോയത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.