
കൊൽക്കത്ത: എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ക്ക് ഷാജഹാന്റെ സഹോദരനായ ഷെയ്ഖ് ആലംഗീറിനെയും മറ്റു രണ്ടുപേരേയും സിബിഐ അറസ്റ്റ് ചെയ്തു.സന്ദേശ്ഖാലിയിലെ ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ഷെയ്ഖ് ആലംഗീർ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ആലംഗീറിനെയും രണ്ടുസഹായികളെയും ജനുവരി അഞ്ചിലെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് ഇവരുടെ അറസ്റ്റ് സിബിഎ രേഖപ്പെടുത്തി.
ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിട്ടപ്പോൾ തന്നെ ഷെയ്ഖ് ഷാജഹാനെ സി ബി ഐയ്ക്ക കൈമാറണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ടായിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഷെയ്ഖ് ഷാജഹാൻ 55 ദിവസത്തിന് ശേഷമാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ, അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും ലൈംഗികചൂഷണം നടത്തിയെന്നും ആരോപണം ഉണ്ടായിരുന്നു ഇതേ സംബന്ധിച്ച് കാർത്ത റസന്ദേശ്ഖാലിയിലെ സ്ത്രീകൾ മുന്നോട്ട് വന്നിട്ടുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group