സ്വന്തം ലേഖകൻ
മലയാളികളെ ഏറെ ചിരിപ്പിച്ച ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് മിഥുൻ മാനുവല്‍ തോമസും ജയസൂര്യയുമാണ് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വാർത്തയ്‌ക്കൊപ്പം ചിത്രത്തിന്റെ ഓഫീഷ്യല്‍ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘പാപ്പൻ സിൻഡിക്കേറ്റ് വരാർ’ എന്നായിരുന്നു എഴുത്തുകാരനും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. വലിയ ആവേശത്തോടെയാണ് ആട് സിനിമയുടെ ആരാധകർ ഈ വാർത്തയെ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം, ജയസൂര്യ തന്നെയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോള്‍ഗാട്ടി, ആൻസണ്‍ പോള്‍, മാമുക്കോയ, ഭഗത് മാനുവല്‍, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കള്‍ ആട് ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.മൂന്നാം ഭാഗത്തിലും ഇത് ആവർത്തികനേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രാർത്ഥന.