play-sharp-fill
കേരള സര്‍വകലാശാല കോഴക്കേസ്; ആരോപണ വിധേയനായ വിധി കര്‍ത്താവ് മരിച്ച സംഭവത്തിൽ ഉത്തരവാദി എസ്‌എഫ്‌ഐയെന്ന് എബിവിപി; പൊലീസ് അനാസ്ഥയെന്നും ആരോപണം

കേരള സര്‍വകലാശാല കോഴക്കേസ്; ആരോപണ വിധേയനായ വിധി കര്‍ത്താവ് മരിച്ച സംഭവത്തിൽ ഉത്തരവാദി എസ്‌എഫ്‌ഐയെന്ന് എബിവിപി; പൊലീസ് അനാസ്ഥയെന്നും ആരോപണം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയുടെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരെ എബിവിപി.

ഷാജിയുടെ മരണത്തിന്‍റെ ഉത്തരവാദി എസ്‌എഫ്‌ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഒരു കലോത്സവത്തിന്‍റെ നടത്തിപ്പ് ഏറ്റവും ദുർഗതിയില്‍ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയില്‍ മുക്കി കലാപത്തിന്‍റെ ഗതിയിലെത്തിച്ചത് സംഘാടകരാണ്.

യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ് എഫ് ഐ ആണ് സംഘാടകര്‍. അതിനാല്‍ തന്നെ ഈ മരണത്തിന്‍റെ ഉത്തരവാദികളും എസ്‌എഫ്‌ഐയാണ്.
മരണമണിമുഴക്കുന്നവരാണ് എസ് എഫ് ഐയെന്നും കേരള സര്‍വകലാശാല കലോത്സവത്തെ കലാപോത്സവും കോഴയുത്സവവും ആക്കി മാറ്റിയത് എസ്‌എഫ്‌ഐ ആണെന്നും എബിവിപി ആരോപിച്ചു. കോഴ വാങ്ങിയ കേസില്‍ പ്രതിയായ ഷാജി എന്ന വ്യക്തി മരിച്ചത് പൊലീസിന്‍റെ അനാസ്ഥ കൂടി ആണെന്നും ഈശ്വര പ്രസാദ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group