
സ്വന്തം ലേഖകൻ
കരീമഠം. സ്കൂളിലേക്ക് പോയ എൽ കെ ജി വിദ്യാർത്ഥികൾ പാലത്തിൽ നിന്നും വെള്ളത്തിൽ വീഴാൻ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു.
സ്കൂളിൽ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം പി ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന നൽകി പുതിയ പാലം നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, യു ഡി എഫ് നേതാക്കളായ ബിനു ചെങ്ങളം, ഒളശ്ശ ആന്റണി,’ ജയ്‌മോൻ കരീമഠം, സുഗുണൻ പുത്തൻകളം, ശശാങ്കൻ പി എസ്, റജിമോൻ കെ റ്റി എന്നിവരും ഒപ്പമുണ്ടായിരുന്നു.