വർക്കലയിൽ ശക്തമായ തിരയില്‍ പെട്ട് ഫ്‌ളോട്ടിങ് ബ്രിജിന്റെ കൈവരി തകർന്നു; വീണ്ടും തിരമാല അടിച്ചതോടെ ബ്രിജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു; അപകടത്തിൽ പരിക്കേറ്റ 15 പേരിൽ രണ്ട് പേരുടെ നില ഗുരുതരം; ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടകാരണമെന്ന് സൂചന

Spread the love

തിരുവനന്തപുരം: വർക്കല ബീച്ചില്‍ ശക്തമായ തിരയില്‍ ഫ്‌ളോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പതിനഞ്ച് പേർക്ക് പരുക്ക്.

video
play-sharp-fill

ഇതില്‍, രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്‌ളോട്ടിങ് ബ്രിജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ളോട്ടിങ് ബ്രിജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു.

സുരക്ഷാ ജീവനക്കാർ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തില്‍ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരയടിച്ച്‌ ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകള്‍ കടലില്‍ വീഴുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. കടലില്‍ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാല്‍ വലിയ അപകടം ഒഴിവായി.

അപകടത്തില്‍പ്പെട്ടവരില്‍ എട്ട് പേരെ വർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് കുട്ടികളുമുണ്ട്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല.

സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.