
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ലൗലി ജോർജ് (ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൻ), കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
ഡോ. വിജയമ്മ (EYE, HOD KTM MCH), വെരി റവ.ഫാ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽചിറ, Z ജോസഫ്, സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 50 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.
തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group