play-sharp-fill
ഏഴില്‍ നിന്ന് ഒൻപത് ശതമാനം….! പെൻഷൻകാര്‍ക്കും ആശ്വാസവാര്‍ത്ത;  സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി

ഏഴില്‍ നിന്ന് ഒൻപത് ശതമാനം….! പെൻഷൻകാര്‍ക്കും ആശ്വാസവാര്‍ത്ത; സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി.

ഏഴില്‍ നിന്ന് ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചരിക്കുന്നത്, ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
സർവീസ് പെൻഷൻകാർക്കും ഇതേനിരക്കില്‍ ക്ഷാമാശ്വാസം വർദ്ധിക്കും, കോളേജ് അദ്ധ്യാപകർ, എൻജിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് അദ്ധ്യാപകർ തുടങ്ങിയവരുടെ ക്ഷാമബത്ത 17 ശതനമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയർത്തി.

വിരമിച്ച അദ്ധ്യാപകർക്കും ഇതേനിരക്കില്‍ ക്ഷാമാശ്വാസം ഉയരും, ജുഡിഷ്യല്‍ ഓഫീസർമാരുടെ ക്ഷാമബത്ത 30 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉള്‍പ്പെടെ ആള്‍ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46 ശതമാനമാകും.