വാക്ക് തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പാലാ പൊലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലാ : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വിവരമറിഞ്ഞ് പാലാ പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.