അയ്മനം പിജെഎം യുപി സ്കൂൾ 97-മത് വാർഷികം ആഘോഷിച്ചു.

Spread the love

 

സ്വന്ത് ലേഖകൻ
അയ്മനം: പിജെഎം യുപി സ്കൂൾ 97-മത് വാർഷികം ആഘോഷിച്ചു. സമ്മേളനത്തിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്ആർജി കൺവീനർ ധന്യ പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു

video
play-sharp-fill

. പഞ്ചായത്ത് മെമ്പർ പി.ടി. പ്രമോദ് എൻഡോവ്മെൻറ് വിതരണവും സ്കൂൾ മാനേജർ മത്തായി മാത്യു സമ്മാനദാനവും നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്. ഷീനോമോൾ, മുൻ അധ്യാപകരായ ടി.ഡി. ജയകുമാർ, ജി. ജഗദീശൻ, സ്കൂൾ ലീഡർ മാസ്റ്റർ ആൽബിൻ അജി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ കെ.എസ്. അനിൽകുമാർ സ്വാഗതവും അദ്ധ്യാപക പ്രതിനിധി അർജുൻ സി. മോഹൻ നന്ദിയും പറഞ്ഞു. രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടിളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group