”ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ”; രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിന് മറുപടിയുമായി പത്മജ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂ‍ഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിന് മറുപടിയുമായി പത്മജ. രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും എന്നായിരുന്നു രാഹുല്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ആയിരുന്നു പത്മജയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍‌ഗ്രസുകാർ‌ തെരുവിലിറങ്ങി തടയുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. ”ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ”- രാഹുല്‍ പറഞ്ഞു.

അതേസമയം, അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ഏറെനേരം സംസാരിക്കാൻ പത്മജയെ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുള്ളത് ചോദിക്കാമെന്ന് പത്മജ പറഞ്ഞെങ്കിലും പ്രകാശ് ജാവഡേക്കർ ഉള്‍‌പ്പെടെയുള്ള നേതാക്കള്‍ പെട്ടെന്ന് എഴുന്നേറ്റ് വാർത്താസമ്മേളനം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പുറത്തേയ്ക്ക് നടക്കുന്നതിനിടെയാണ് പത്മജ പലതിനും മറുപടി നല്‍കിയത്. പിന്നീട് വിശദമായി മാധ്യമങ്ങളെ കാണുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു.