പാലാ ഐഐടിയിൽ ഹൈബ്രിഡ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Spread the love

പാലാ ഐഐടിയിൽ 4 – 8 ആഴ്ചവരെ നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് ഇന്റേൺഷിപ്. സങ്കര (ഹൈബ്രിഡ്) രീതിയിലുള്ള ഇന്റേൺഷിപ് രണ്ടാഴ്ച പാലാ ക്യാംപസിൽ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ശേഷിച്ച ആറാഴ്ച ഓൺലൈനായും നിർവഹിക്കാം.

video
play-sharp-fill

ബിടെക്, ബിഎസ്‌സി, ബിസിഎ, എംടെക്, എംഎസ്‌സി, എംസിഎ എന്നീ കോഴ്സുകാർക്കാണ് അവസരം. താൽപര്യമുള്ള വിഷയത്തിലെ വിദഗ്ധാധ്യാപകരെ https://iiitkottayam.ac.in എന്ന വെബ്സൈറ്റിലൂടെ തെരഞ്ഞെടുക്കാം.

5000 രൂപയാണ് പ്രോഗ്രാം ഫീ. ഓൺലൈനായി ഫീസ് അടച്ച് ഏപ്രിൽ 21 നകം അപേക്ഷിക്കണം. https://internship.iiitkottayam.ac.in. എന്ന വെബ്‌സൈറ്റിയിൽ അപേക്ഷാരീതിയും മാനദണ്ഡങ്ങളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group