പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കി; മദ്യം കഴിപ്പിക്കാനും ശ്രമം; കബഡി പരിശീലകൻ അറസ്റ്റില്‍

Spread the love

കൊല്ലം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍.

video
play-sharp-fill

ഈച്ചം കുഴി സ്വദേശി അനില്‍കുമാറാണ് പൊലീസിൻ്റെ പിടിയിലായത്.
കൊല്ലം ഏരൂരില്‍ ആണ് സംഭവം.

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് ഇയാള്‍. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന പതിനാറുകാരനെ ഇയ്യാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ വച്ച്‌ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അനില്‍ കുട്ടിയെ കൊണ്ട് നിർബന്ധിച്ച്‌ മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയില്‍ അനില്‍കുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് ഇയാളെ പൊലീസ് പിടിക്കൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.