അവശയായി ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന് ന്യുമോണിയ ആണെന്ന് മനസിലായില്ല; ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ന്യൂമോണിയ ബാധിച്ചെത്തിയ കുഞ്ഞിന് പാരസെറ്റമോൾ സിറപ്പ് കൊടുത്ത് തിരിച്ചയച്ച് കുഞ്ഞിനെ കൊലയ്ക്ക് കൊടുത്തത് പാലാ കാർമൽ ആശുപത്രിയിലെ ഡോക്ടർ ; വാർത്ത മുക്കി മുഖ്യധാരാ മാധ്യമങ്ങൾ

Spread the love

കോട്ടയം: ഡോക്ടറുടെ അനാസ്ഥ മൂലം കൃത്യമായ ചികിത്സാ ലഭിക്കാതെ നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

പാലാ കാർമ്മൽ ആശുപത്രിയിലാണ് അവശയായെത്തിയ നീറന്താനം സ്വദേശി മുകേഷിൻ്റെ മകൾ അക്ഷര (തംബുരു ) യ്ക്ക് ഡോക്ടറുടെ അനാസ്ഥ മൂലം മരണം സംഭവിച്ചത്. ചെറിയ ഒരു പനി തോന്നിയ ദിവസം രാത്രി തന്നെ പാലാ കാർമ്മൽ ആശുപത്രിയിൽ കുഞ്ഞിനെ കൊണ്ടുചെല്ലുകയും കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് ഒരു അസുഖവും ഇല്ലെന്നും കുഞ്ഞിന്റെ ഉള്ളിൽ കഫം ഇല്ല എന്നും പറഞ്ഞ് പാരസെറ്റമോൾ സിറപ്പ് മാത്രം നൽകി തിരിച്ചയക്കുകയായിരുന്നു.

പിറ്റേ ദിവസം ആ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടറെ കാണിക്കുവാനായി ആശുപത്രിയിലേക്ക് പോകുന്ന വഴി കുഞ്ഞിന് ക്ഷീണം കൂടുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ച് നിമിഷങ്ങൾക്കകം കുട്ടി മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ പ്രാഥമിക റിപ്പോർട്ടിൽ കുഞ്ഞിന് ന്യുമോണിയ ആയിരുന്നു എന്ന് വ്യക്തമായി. ന്യുമോണിയ ബാധിച്ച കുഞ്ഞിനെയാണ് പനിയാണെന്ന് പറഞ്ഞ് പാരസെറ്റമോൾ സിറപ്പ് നൽകി തിരികെ അയച്ചത്.

ഇത് പാലാ കാർമ്മൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതി. കുഞ്ഞിനെ സ്വന്തം അമ്മയെ പോലും കാണിച്ചില്ലെന്നും പരാതിയുണ്ട്.

ഗുരുതരമായ ചികിത്സ പിഴവ് മൂലം കുട്ടി മരിച്ചിട്ടും വാർത്ത നൽകാതെ മാധ്യമങ്ങൾ സംഭവം മുക്കുകയായിരുന്നു. കുഞ്ഞിന് ചികിൽസ നൽകുന്നതിൽ ഗുരുതര വീഴ്ച വന്നിട്ടും ആശുപത്രി അധികൃതർക്ക് യാതൊരു കുലുക്കവുമില്ലന്നതാണ് വസ്തുത .

പാലാ കാർമ്മൽ ആശുപത്രിയെ പറ്റി വ്യാപക പരാതിയാണ് ദിനംപ്രതി ഉയർന്നു വരുന്നത്.