വനിതാ ശക്തിയ്ക്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം :കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി
സ്വന്തം ലേഖകൻ
കോട്ടയം : തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താനാവുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. വനിതാ കോൺഗ്രസി (എം)ൻ്റെ സ്ത്രീ ശക്തി സംഗമം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി വനിതാ പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനിതകൾക്ക് വീടുകളിൽ നേരിട്ടെത്താനും സാധാരണക്കാരുമായി സംവദിക്കാനും ആകും. ഇത് വഴി നാടിൻ്റെ വികസനം കൃത്യമായി ആളുകളിലേയ്ക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു വനിതാ കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ഷീല തോമസ് അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, സിന്ധു മോൾ ജേക്കബ്, സണ്ണിതെക്കേടം, ജോസ് ടോം,വിജി എം തോമസ്, ബേബി ഉഴത്തുവാൽ, ബൈജു പുതിയിടത്തുചാലിൽ,ആൻസി മാത്യു, മിനി സാവിയോ, റാണി ജോർജ്, ലിസി കുര്യൻ, വിജി ഫ്രാൻസിസ്, നയന ബിജു, ലീലാമ്മ ജോസഫ്, ജിജി തമ്പി, ഡാനി ജോസഫ്,എൽസമ മാത്യു, ബിന്ദു മോൾ, മോളി ദേവസ്യ, നിർമ്മലാ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.