video
play-sharp-fill

കറുകച്ചാൽ ബസ്സ് സ്റ്റാൻഡിൽ ബസ്സ് തട്ടി യുവതിക്ക് ദാരുണാന്ത്യം ; പാമ്പാടി – മല്ലപള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് തട്ടിയാണ് അപകടം

കറുകച്ചാൽ ബസ്സ് സ്റ്റാൻഡിൽ ബസ്സ് തട്ടി യുവതിക്ക് ദാരുണാന്ത്യം ; പാമ്പാടി – മല്ലപള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് തട്ടിയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ : കറുകച്ചാൽ ബസ്സ് സ്റ്റാൻഡിൽ ബസ്സ് തട്ടി യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8:20 ഓടെ ആയിരുന്നു അപകടം. പാമ്പാടി – മല്ലപള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളിമേരി ബസ്സ് തട്ടിയാണ് അപകടം ഉണ്ടായത്.

കറുകച്ചാൽ സ്റ്റാൻഡിലെ വ്യാപാരിയായ ചേന്നാട്ട് സാജുവിന്റെ മകൾ അന്സു വാണ് മരിച്ചത് അൻസു രാവിലെ കട തുറക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിൽ നിന്നും ഇറങ്ങിയ അൻസു കടയിലേയ്ക്ക് പോകാൻ വേണ്ടി നടന്നപ്പോൾ പുറകോട്ട് എടുത്ത ബസ്സിൻ്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രി മോർച്ചറിയിൽ പോലീസ് നടപടികൾ പുരോഗമിക്കുന്നു.