
ബ്ലാക്ക് മെയിൽ സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
വിദേശ നമ്പറുകളിൽ നിന്ന് വാട്സ് ആപ്പ് കോൾ ചെയ്ത് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളപൊലീസ്.
അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കേരള പൊലീസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
തട്ടിപ്പുകാർ സ്ത്രീകളുടെ വാട്സ് ആപ്പിലേക്ക് വിളിച്ചിട്ട് നിങ്ങളുടെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. തുടർന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ ഭയപ്പെടുത്തുകയും കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും ചെയ്യും, മാനഹാനി ഭയന്ന് പലരും അവർ ആവശ്യപ്പെടുന്ന പണം നൽകുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കണം. എല്ലാതരം സൈബർ തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.