
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി.
എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുക. എന്നാല്‍, മാർച്ച് ഒന്നായ ഇന്നലെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലേക്ക് എത്തിയില്ല.
ശമ്പളവും പെൻഷനും നല്കാൻ ട്രഷറിയില്‍ പണമില്ലാതെ വന്നതോടെയാണ് ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ഇന്നും ശമ്പളം നല്കാനാകുമോ എന്ന കാര്യത്തില്‍ അധികൃതർ ഉറപ്പൊന്നും നല്‍കിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാല്‍, ചരിത്രത്തിലാദ്യമായി ശമ്പളം പോലും കൃത്യമായി നല്കാൻ കഴിയാത്ത സർക്കാർ എന്ന നാണക്കേട് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്നലെയും ജാഗ്രത കാട്ടി.
പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയില്ലെങ്കിലും ശമ്പളം വന്നതായി ഫോണുകളിലേക്ക് മെസേജ് വന്നു. സാങ്കേതിക തകരാറാണ് പണം അക്കൗണ്ടുകളില്‍ എത്താത്തിന് കാരണമായി അധികൃതർ പറയുന്നത്.



