ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് ആണ് ദാരുണ മരണം സംഭവിച്ചത്.

നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തൻകോട് എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്രുപിത. നാലുവയസ് മുതൽ കുട്ടി നീന്തൽ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.