
ടി.പി വധക്കേസിൽ ശിക്ഷ കൂട്ടണമെന്ന ഹർജിയിൽ വധ ശിക്ഷയില്ല: .1 മുതൽ 8 വരെയുള്ള പ്രധാന പ്രതികൾക്ക് 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല: മുൻപ് വെറുതെ വിട്ട 2 പ്രതികൾക്ക് ജീവപര്യന്തം:
സ്വന്തം ലേഖകർ
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ വധശിക്ഷയില്ല. എന്നാൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് ശിക്ഷ വർധിപ്പിച്ചു.
കേസിലെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെയും ഹർജിയിലാണ് ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഉച്ച കഴിഞ്ഞ് 3.30 – ന് വിധി പറഞ്ഞത്.
.1 മുതൽ 8 വരെയുള്ള പ്രധാന പ്രതികൾക്ക് 20 വർഷം കഠിന തടവും കോടതി വിധിച്ചു.20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.
ഒന്നാംപ്രതി അനൂപ്,കിർമാണി മനോജ് രണ്ടാം പ്രതി ,കൊടി സുനി മൂന്നാം പ്രതി , നാലാം പ്രതി ടി കെ രാജീവ് . മുഹമ്മദ് ഷാഫി അഞ്ചാംപ്രതി കെ ഷിനോജ് ആറാം പ്രതി അണ്ണൻ സജിത്ത് എന്നിവർക്ക് ഇരട്ട ജീവപര്യന്തം.
കേസിലെ പ്രതികളായ ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. ഇ വരെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു.
പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. അപരിഷ്കൃതവും പ്രാകൃതവുമായ കൊലപാതകമെന്ന് കോടതി.
ഇന്ന് രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായും ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. പ്രതി ജ്യോതി ബാബു ഓണ്‍ലൈന്‍ ആയിട്ടാണ് ഹാജരായത്. നിരപരാധിയാണെന്നും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.