വാണി ജയറാം പാടി അനശ്വരമാക്കിയ ആഷാഢമാസം എന്ന ഗാനത്തിന് ഇന്ന് 48 വർഷം തികയുന്നു:
കോട്ടയം: ആഷാഢമാസത്തിന് അനുരാഗത്തിന്റെ മധുരം കിനിയുന്ന അന്തരീക്ഷമുണ്ടെന്നാണ് കവികൾ പറയുന്നത് .
ആത്മാവിൽ മോഹമുദിക്കുന്ന മാസമാണത്രേ ആഷാഢം.
മനസ്സിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചു വെച്ച പ്രണയസ്വപ്നങ്ങൾ നഷ്ടപ്പെട്ടതിന്റെ വേദന ഓർത്തോർത്തു വിലപിക്കുന്ന നായികയുടെ ദുഃഖഭാവങ്ങളെ എത്ര മനോഹരമായിട്ടാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആഷാഢ മാസത്തിന്റെ പശ്ചാത്തലത്തിൽ വരച്ചു വെച്ചിരിക്കുന്നതെന്ന് നോക്കൂ .
“ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിൻ മുന്നിൽ
തുറന്നു വെച്ചൂ
അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിൻ മുന്നിൽ
തുറന്നു വെച്ചൂ
അങ്ങയോടൊത്തെന്റെ
ജീവിതം പങ്കിടാൻ
അവിവേകിയായ ഞാൻ ആഗ്രഹിച്ചു
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാൻ വായിച്ചു
മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാൻ വായിച്ചു
മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ
മദനപല്ലവികൾ നീ എഴുതിവെയ്ക്കൂ
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം
ആഷാഢമാസം
ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം …..”
1976-ൽ പുറത്തിറങ്ങിയ
“യുദ്ധഭൂമി” എന്ന ചിത്രത്തിനു വേണ്ടിയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈ ഗാനമെഴുതിയത് .
എ ആർ റഹ് മാന്റെ പിതാവായ
ആർ കെ ശേഖർ മലയാളത്തിൽ സംഗീതം പകർന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണിത്.
നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് വാണി ജയറാം ഈ ഗാനം ആലപിച്ചപ്പോൾ അത് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ആയി മാറി.
കാക്കനാടൻ കഥയും തിരക്കഥയും എഴുതിയ “യുദ്ധഭൂമി ” തിരുവോണം പിക്ച്ചേഴ്സിന്റെ ബാനറിൽ ക്രോസ്ബെൽറ്റ് മണിയാണ് നിർമ്മിച്ചതും സംവിധാനം ചെയ്തതും .
പിൽക്കാലത്ത് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിയ ജോഷി ഈ ചിത്രത്തിന്റെ
സഹസംവിധായകനായിരുന്നു.
വിൻസൻറ് , കെ പി ഉമ്മർ , രവിമേനോൻ , വിധുബാല
തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രമുഖ നടീനടന്മാർ .
“കാമന്റെ കൊടിയുടെ അടയാളം …. ”
( ബ്രഹ്മാനന്ദൻ)
“അരുവി പാലരുവി …”
(ജയചന്ദ്രൻ )
“ലൗലി പെണ്ണേ…”
(രചന ഭരണിക്കാവ് ശിവകുമാർ , ആലാപനം ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ) എന്നിവയായിരുന്നു യുദ്ധഭൂമിയിലെ മറ്റു ഗാനങ്ങൾ .
1976 ഫെബ്രുവരി 27 – ന് പ്രദർശനത്തിനെത്തിയ “യുദ്ധഭൂമി ” എന്ന സിനിമ ഇന്ന് 48 വർഷം പൂർത്തിയാക്കുകയാണ്.
ആത്മാവിൽ മോഹമുണർത്തുന്ന ആഷാഢമാസത്തിലെ അനുരാഗമധുരമായ അന്തരീക്ഷം വരും തലമുറയ്ക്ക് പകർന്നു നൽകിക്കൊണ്ട് വാണി ജയറാം ഈ ലോകത്ത് നിന്നും എന്നന്നേയ്ക്കുമായി യാത്രയായെങ്കിലും
ഈ ചിത്രം ഇന്നും ഓർമ്മിക്കപ്പെടുന്നത് അവർ പാടി അനശ്വരമാക്കിയ
“ആഷാഢമാസം
ആത്മാവിൽ മോഹം…..”
എന്ന എക്കാലത്തേയും ഹിറ്റ് ഗാനത്തിലൂടെയാണ് .
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )കോട്ടയം: ആഷാഢമാസത്തിന് അനുരാഗത്തിന്റെ മധുരം കിനിയുന്ന അന്തരീക്ഷമുണ്ടെന്നാണ് കവികൾ പറയുന്നത് .