സംസ്ഥാനത്ത് ചൂട് കൂടുന്നു; പകർച്ചവ്യാധികളും ; മഞ്ഞപ്പിത്തവും, വയറിളക്കരോഗങ്ങളും, ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്നു ; കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് മഞ്ഞപ്പിത്തം ; ചിക്കൻപോക്സ് കേസുകളും വ്യാപകം 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം : ചൂടിന്റെ കാഠിന്യമേറിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളും തലപൊക്കി തുടങ്ങി. ചിക്കൻപോക്സ് വ്യാപകമായി. മറ്റു വേനൽക്കാല രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളിക്കം തുടങ്ങിയവ പിടിപെട്ട് നിരവധി പേരാണ് സംസ്ഥാനത്ത് പല ആശുപത്രികളിലായി എത്തുന്നത്.

വെെറൽ പനിയും ചുമയും വ്യാപകമാകുന്നുണ്ട്. കൂടാതെ സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് . വെയിലേൽക്കുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചിൽ, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 25 വരെ 138 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു. പനി, തലവേദന തുടങ്ങിയ പ്രാരംഭലക്ഷണങ്ങൾക്കൊപ്പം ദേഹത്ത് കുമിളകൾ പൊങ്ങുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. രോഗിയുടെ ശരീരത്തിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമക്കുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

മഞ്ഞപ്പിത്തവും, വയറിളക്കരോഗങ്ങളും,ഡെങ്കിപ്പനിയും സംസ്ഥാനത്ത് പടർന്ന് പിടിക്കുന്നുണ്ട്. ഒരു മാസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം നൂറോളം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്തമാണ്  കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മലിനജലത്തിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. ഈ വെള്ളം ഉപയോഗിക്കുന്ന ശീതള പാനീയങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പകരാം.

ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ 15–50 ദിവസമെടുക്കും. രോഗലക്ഷണങ്ങൾ ഉണ്ടാകും മുമ്പ് തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. പനി, കഠിനമായ ക്ഷീണം, സന്ധിപേശി വേദന, കണ്ണുകൾക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെഅളവിലെ കുറവ്, വിശപ്പില്ലായ്മ, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.