
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി.
ഇന്നലെ വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങുമ്പോള്‍ പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ച് കാണാതാവുകയായിരുന്നു.
പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷ എഴുതുന്നതിനാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടർ ഹോമില്‍ നിന്ന് പെെനാവിലേക്ക് കൊണ്ടുപോയത്. ബസിലായിരുന്ന യാത്ര. ഷെല്‍ട്ടർ ഹോമിലെ സെകൃൂരിറ്റി ജീവനക്കാരിയും കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു.
കുട്ടിയെ കാണാതായതോടെ സെകൃൂരിറ്റി ജീവനക്കാരി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



