
കൊച്ചി: ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ കലൂരിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്ഥാപനങ്ങളിലും വാഹനങ്ങളിലുമായാണ് പരിശോധന നടത്തിയത്.
ഇന്നലെ രാത്രി ഒൻപതുമണിയോടു കൂടിയാണ് പോലീസ് നിരത്തിൽ പരിശോധന നടത്തിയത്. നൂറിലധികം പോലീസുക്കാർ ഉള്ള സംഘമാണ് പരിശോധക്കായി സ്ഥലത്തിയത്.
നാലു ടീമുകളായി തിരിഞ്ഞാണ് പരിശോധന നടന്നത്.കഴിഞ്ഞ ദിവസങ്ങളിൽ മറെയ്ൻ ഡ്രൈവ് ഭാഗങ്ങളിലും പരിശോധന നടത്തിയിരുന്നു.അതിൽ ലഹരി ലഹരിമരുന്നഇടപാടുകാരെ പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് കല്ലൂരിലും മിന്നൽ പരിശോധന നടത്തിയത്. കൊച്ചി എസ്. പി രാജ്കുമാറിന്റെ നേർത്ത്വത്തിലാണ് അന്വേഷണം നടന്നത്.
പോലീസ് സംഘത്തില്‍ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരെയും ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. സംശയാസ്പദമായി തോന്നുന്ന വാഹനങ്ങളെയും ആളുകളെയും പൂർണമായി പരിശോധിക്കും. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്.
സംസ്ഥാനത്ത് ഉടനീളം ലഹരിമരുന്ന് ഇടപാടുകൾ നടന്നു വരുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന ഇത്തരത്തിൽ ദൃഢപ്പെടുത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


