കാട്ടാന പാഞ്ഞടുത്തു; ബൈക്ക് ഉപേക്ഷിച്ച്‌ ഓടിയിട്ടും പിന്തുടര്‍ന്നു; കാട്ടാന ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബൈക്ക് പൂർണ്ണമായും തകർത്തു

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

video
play-sharp-fill

പട്രോളിങ്ങിനായി ബൈക്കിലെത്തിയ സെഷൻ ഓഫീസർ റജിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്.
കോട്ടൂരില്‍ നിന്നും വാലിപാറക്ക് പോകുന്ന വഴി പാലമൂട് വെച്ചാണ് വൈകുന്നേരം അഞ്ചരോടെ കാട്ടാനയാക്രമണമുണ്ടായത്.

കോട്ടൂർ സെഷൻ ഓഫീസില്‍ നിന്നും അരകിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം. ബൈക്ക് ഉപേക്ഷിച്ച്‌ റജി ഓടിയപ്പോള്‍ ആന പിന്തുടർന്നു. ബൈക്ക് ആന പൂർണ്ണമായും തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പിടിയാനകളും ഒരു കുട്ടി ആനയുമാണ് ഉണ്ടായിരുന്നതെന്നും ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാനയാണ് ആക്രമിച്ചതെന്നും റെജി പറയുന്നു. ആനകള്‍ തിരികെ വനത്തില്‍ കയറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.