പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് നാട് ; മുക്കുളത്തിന്‍റെ സ്വന്തം വാലുമ്മേല്‍ സാർ വിടവാങ്ങി ; സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍

പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് നാട് ; മുക്കുളത്തിന്‍റെ സ്വന്തം വാലുമ്മേല്‍ സാർ വിടവാങ്ങി ; സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍

സ്വന്തം ലേഖകൻ

ഏന്തയാർ: മുക്കുളത്തിന്‍റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ വാലുമ്മേല്‍ സാർ വിടവാങ്ങി. 33 വർഷക്കാലം സ്വന്തം നാട്ടില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച വി.ഡി.ജോസഫ് എന്ന പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിക്കുകയാണ് നാട്.

മുക്കുളം സെന്‍റ് ജോർജ് ഹൈസ്കൂളിലാണ് 33 വർഷക്കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ജനിച്ചതും വളർന്നതും എല്ലാം മുക്കുളം ഗ്രാമത്തില്‍ ആയിരുന്നു. പഠനശേഷം ജോലി ചെയ്തതും ഇവിടുത്തെ സ്കൂളില്‍ തന്നെ. മുക്കുളം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമീണ മേഖലയിലെ ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ചു. കൂടാതെ വാലുമ്മേൻ സാറിന്‍റെ നാലു മക്കളില്‍ മൂന്നുപേരും അധ്യാപകരായിരുന്നു. ഷാന്‍റി മാത്യു ഹോളി ഫാമിലി ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായും ജെറ്റി ജെ. റോസ് കോരുത്തോട് സികെഎംഎച്ച്‌എസ്‌എസ് അധ്യാപികയായും ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നു.

നാടിന്‍റെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.