സ്വന്തംലേഖകൻ
കെ.എസ്.ആര്‍.ടി.സി യില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.അഞ്ചു വര്‍ഷമെങ്കിലും സര്‍വീസുള്ള കണ്ടക്ടര്‍മാരെ ജോലിയില്‍ എടുക്കാനാണ് തീരുമാനമായത്. ലീവ് വേക്കന്‍സിയില്‍ ജോലിയിലെടുക്കാമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.