ചെന്നൈ: ഇടുക്കി ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്.
അപ്പർ കോതയാർ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു.
അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപ്പർ കോതയാർ വന മേഖലയില്‍ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെന്നും ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. അതേസമയം, മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീർക്കൊമ്പന്‍റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകള്‍ ഉണ്ടെന്ന് വനം വകുപ്പ് വെളിപ്പെടുത്തി.