ആറുമാസമായി ക്ഷേമ പെന്‍ഷന്‍ കുടിശിക; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച്‌ സിപിഎം സംസ്ഥാന സമിതി

Spread the love

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.

video
play-sharp-fill

ഇതുവഴി ജനങ്ങളുടെ പ്രതിഷേധം കുറയുമെന്നാണു സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍. നിലവില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്.
ഇതില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്.

അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക.