
ഇടുക്കി: ഉടുമ്പൻചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.
പാറക്കല്‍ ഷീലയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ അയല്‍വാസി ശശി ആക്രമിച്ചത്.
ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ഷീലയെ പ്രതി കടന്നുപിടിച്ച് വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി, വാതില്‍ പൊളിച്ചാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. ഷീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.