കോട്ടയം പള്ളത്ത് തരിശ് പാടത്തിൽ തീപ്പിടുത്തം; വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു തീ പടരുമെന്ന് ഭയം: റിട്ട. താഹസിൽദാർ കുഴഞ്ഞു വീണു മരിച്ചു

Spread the love

 

കോട്ടയം: പാടശേഖരത്തിലെ തീ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു പടരുമോയെന്ന ആശങ്കയില്‍ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു.

video
play-sharp-fill

റിട്ട. ഡപ്യൂട്ടി തഹസില്‍ദാരായ പള്ളം വലിയപറമ്ബില്‍ മാത്യു വർഗീസ് (62) ആണ് മരിച്ചത്.

പള്ളം പൊലിയക്കുട്ടിയിലുള്ള തരിശ് പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യുവും നാട്ടുകാരും ചേർന്നു തീ കെടുത്തുന്നതിനിടെ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്ക് തീ പടരുമോയെന്ന് ഭയന്ന്‌ മാത്യു കുഴഞ്ഞുവീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.