തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുന്നേ ഒരുങ്ങി ഇടതുമുന്നണി; സീറ്റ് ധാരണയായി; പതിനഞ്ച് സീറ്റുകളില്‍ സിപിഎം മത്സരിക്കും; നാല് സീറ്റുകളില്‍ സിപിഐ; കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്; വിവരങ്ങളിങ്ങനെ….

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള കാഹളം മുഴങ്ങും മുന്നോടിയായി ഇടതുമുന്നണിയില്‍ സീറ്റ് ധാരണ.

video
play-sharp-fill

പതിനഞ്ച് സീറ്റുകളില്‍ സിപിഎം മത്സരിക്കും.
നാല് സീറ്റുകളില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും.

കോട്ടയം സീറ്റിലാകും കേരളാ കോണ്‍ഗ്രസ് മത്സരിക്കുക. അധിക സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം മുന്നണി പരിഗണിച്ചില്ല. ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം ഇടത് മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചു. സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും ഇടതുമുന്നണി സജ്ജമെന്ന് യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനർ ഇ പി ജയരാജൻ പറഞ്ഞു. ലോക്സഭാ തെരഞെടുപ്പ് വേഗമുണ്ടാകുമെന്ന് വിലയിരുത്തല്‍. പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി ഘടകങ്ങള്‍ പ്രചാരണ സജ്ജമാക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുമുന്നണി അതിജീവിക്കും ഐക്യകണ്ഠേന സീറ്റ് ധാരണയിലെത്താൻ സാധിച്ചു. നിലവില്‍ തുടരുന്ന മണ്ഡലങ്ങള്‍ തന്നെ മത്സരിക്കും. അടുത്ത മുന്നണിയോഗത്തിന് മുൻപ് യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്നും കണ്‍വീനർ അറിയിച്ചു.