അയ്മനം ഗ്രാമപഞ്ചായത്തിൽ ശ്രവണ സഹായി വിതരണം പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു:

Spread the love

 

സ്വന്തം ലേഖകൻ
അയ്മനം :ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽപ്പെടുത്തി വയോജനങ്ങൾക്കായി നൽകുന്ന വിവിധ സഹായ ഉപകരണ പദ്ധതി പ്രകാരം ശ്രവണസഹായി വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷത വഹിച്ചു.

video
play-sharp-fill

യോഗത്തിൽ ഐസിഡിഎസ് സൂപ്പർവൈസർ നീതു കെ എം സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബിജു, ഭരണസമിതി അംഗങ്ങളായ രാധാകൃഷ്ണൻ നെല്ലപ്പള്ളി, മേരിക്കുട്ടി, ത്രേസ്യാമ്മ ചാക്കോ,

 

ശോശാമ്മ ഷാജി, ജൂനിയർ സൂപ്രണ്ട് മധു ഡി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗം മിനി മനോജ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group