‘വനം വകുപ്പ് ഉദ്യോഗസ്ഥൻ, കയ്യിലുള്ളത് എല്ലാം വ്യാജ രേഖകൾ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് ; യുവാവ് പൊലീസ് പിടിയിൽ

Spread the love

 

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് തൃശ്ശൂർ കുന്നംകുളത്ത് പിടിയിലായി. എടക്കളത്തൂർ സ്വദേശിയായ 34 കാരൻ പ്രബിനാണ് കുന്നംകുളം പൊലീസിന്‍റെ പിടിയിലായത്. 10 പേരില്‍നിന്നായി 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

 

വാളയാറില്‍ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നായിരുന്നു പ്രബിന്‍റെ വാഗ്ദാനം. ഈ പേരില്‍ 10 പേരില്‍ നിന്നായി 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ വാങ്ങി. ഇടനിലക്കാരായ രണ്ട് പേരുടെ സഹായത്തോടെയായിരുന്നു പണം വാങ്ങിയത്. ഏകദേശ പത്ത് ലക്ഷം രൂപയോളം പ്രബിൻ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.

 

വിശഅവാസ്യത ഉറപ്പിക്കാനായി തൃശ്ശൂർ കളക്ടറേറ്റ് പരിസരത്തുവച്ചായിരുന്നു പണം വാങ്ങല്‍. എയർ ഇന്ത്യയുടെ പേരിലുള്ള വ്യാജ ഡോക്യുമെന്‍റുകളും പ്രബിൻ ഇതിനായി നിർമിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികള്‍ പരാതിയുമായി കുന്നംകുളം പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അന്വേഷണത്തിനൊടുവില്‍ എസ് എച്ച്‌ ഒ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒടുവില്‍ പ്രബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി നിന്ന രണ്ട് യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.