മാസപ്പടി കേസില്‍ പരിശോധന തുടരാന്‍ കേന്ദ്ര അന്വേഷണ സംഘം; വീണയ്ക്ക് നോട്ടീസ് നല്‍കിയേക്കും; എക്സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടും

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി കേസില്‍, സിഎംആർഎല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ പരിശോധന തുടർന്ന് അന്വേഷണ സംഘം.

video
play-sharp-fill

ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോർപറേറ്റ് ഓഫീസില്‍ എസ്‌എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആർഎല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്.

എക്സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമർപ്പിക്കാനോ നിർദ്ദേശിച്ച്‌ വീണയ്ക്ക് ഉടൻ നോട്ടീസ് നല്‍കിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍ നല്‍കിയ ഹർജിക്ക്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും.