മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു; സംസ്ഥാന പ്രസിഡൻ്റായി എ കെ ശ്രീകുമാറിനെ തിരഞ്ഞെടുത്തു

Spread the love

 

കോട്ടയം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു.

സംസ്ഥാന പ്രസിഡൻ്റ് എ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ വി ബിന്ദു പറഞ്ഞു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണം ജനറൽ സെക്രട്ടറി ഉമേഷ്കുമാർ നിർവ്വഹിച്ചു.

തുടർന്ന് 2024 വർഷത്തിലെ ഭാരവാഹികളേയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ .

സംസ്ഥാന പ്രസിഡൻ്റ് : എ കെ ശ്രീകുമാർ

ജനറൽ സെക്രട്ടറി : ഉമേഷ് കുമാർ തിരുവനന്തപുരം

ട്രഷറർ : അനൂപ്

വൈസ് പ്രസിഡന്റുമാർ ഉദയൻ കലാനികേതൻ ആറ്റിങ്ങൽ ,തങ്കച്ചൻ പാലാ, രാകേഷ് കുമരകം ടുഡേ

ജോയിന്റ് സെക്രട്ടറിമാരായി അനീഷ് ഇടുക്കി ,സുധീഷ് പാലാ ,ജോവാൻ മധുമല

എക്സിക്യൂട്ടീവ് അംഗങ്ങൾ: മഹേഷ് , ബിനു, ജോസഫ്, ലിജോ എന്നിവരേയും തിരഞ്ഞെടുത്തു.

തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന പ്രസിഡൻ്റായി എ കെ ശ്രീകുമാറിനെ തിരഞ്ഞെടുക്കുന്നത്