ചൂരക്കുളങ്ങര റോഡ് ഉപരോധം; റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ആർ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

Spread the love

ഏറ്റുമാനൂർ ചൂരക്കുളങ്ങര റസിഡൻറ് സ് അസോസ്സിയേഷൻ CRA യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത ചൂരക്കുളങ്ങര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധ പ്രതിഷേധ സമരം നടത്തി. CRA പ്രസിഡൻറ് ഒ ആർ ശ്രീകുമാർ നേതൃത്വം കൊടുത്ത് ജോ. സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ പ്രതിഷേധ സമരം ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊ.ഹേമന്ദ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

video
play-sharp-fill

സമരത്തിൽ പങ്കാളികളായി ഏറ്റുമാനൂരപ്പൻ കോളേജ്‌ അധ്യാപകർ, കുട്ടികൾ വിവിധ സാമൂഹ്യ സമുദായ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ശ്രീ റ്റി.കെ ദീലീപ്, ശ്രീ ഷാജി പല്ലാട്ട്, ഗിരി നഗർ അസോസ്സിയേഷൻ പ്രസിഡൻറ് ശ്രീ ആൻ്റണി, പ്രൊ . മായാദേവി, ശ്രീ സാബു, ശ്രീ രാജപ്പൻ, ശ്രീ വാസുക്കുട്ടൻ എന്നിവർ സംസാരിച്ചു. CRA സെക്രട്ടറി ശ്രീമതി ലക്ഷ്മി കമ്മിറ്റി അംഗങ്ങളായ സുജ, സുശീല,ബിജോ കൃഷ്ണൻ, സന്തോഷ് , പ്രദീപ്, വിനോദ് ,ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ട്രഷറർ ശ്രീ ശശിധരൻ നന്ദി അറിയിച്ചു.