Spread the love

 

സ്വന്തം ലേഖകൻ
കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയും രണ്ടുമക്കളും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

video
play-sharp-fill

തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6) വൈഭവ് (ആറു മാസം) എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മക്കളുമായി അഖില കിണറ്റില്‍ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനൽ തിരികെ വീട്ടിലെത്തി. കാണാതായതോടെ നടത്തിയ തിരച്ചിലാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ അഗ്നിരക്ഷാസേനയെത്തി മൂവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.