Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും ധനസഹായവും വിതരണം ചെയ്തു.കോട്ടയം വെസ്റ്റ് വൈസ് മെൻ ക്ലബും ആശ്രയയും ചേർന്ന് 153 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റും സഹായവും നൽകി

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രൊ. ഡോ. ടി.ആർ.രാധ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് വൈസ് മെൻ ക്ലബ് പ്രസിഡന്റ് ഡോ. വർഗീസ് മാത്യു , ട്രഷറർ ജോൺ പി.കുര്യൻ, കോട്ടയം വെസ്റ്റ് മെന്നേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ.എൽശേബ മാത്യു , ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.