ലെജൻഡ് ടെന്നീസ് ലീഗില്‍ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ ടീം,റോയല്‍ ഡെക്കാൻ ടസ്‌കേഴ്സ് ;ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ, ജേഴ്സി പ്രകാശനവും നടന്നു.

Spread the love

സ്വന്തം ലേഖിക.

തിരുവനന്തപുരം: ഡല്‍ഹയില്‍ വച്ച്‌ നടക്കുന്ന ലെജൻഡ് ടെന്നീസ് ലീഗില്‍ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ ടീമായ റോയല്‍ ഡെക്കാൻ ടസ്‌കേഴ്സ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ, ജേഴ്സി പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്നു.

 

നിരവധി ദേശീയതല ടെന്നീസ് ടൂര്‍ണമെന്റുകള്‍ നേടിയ വിശാഖ് വി.എസ്, ഹരീഷ് ഹരിദാസ് (ലോര്‍ഡ്സ് ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാൻ ) എന്നിവരാണ് റോയല്‍ ഡെക്കാൻ ടസ്‌കേഴ്സ് ടീം ഉടമകളും കളിക്കാരും. ടീമിന്റെ ലോഗോ കവടിയാര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയും ഭീമ ഗ്രൂപ്പ് ചെയര്‍മാൻ ഡോ. ബി ഗോവിന്ദനും ചേര്‍ന്ന് നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ടീമിന്റെ ജേഴ്സി പ്രകാശനം ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ചെയര്‍മാൻ ഡോ. കെ പി ഹരിദാസ്, സ്ട്രാഗാ ഗ്രൂപ്പ് ഡയറക്ടര്‍ വേണുകുമാര്‍ എന്നിവരും ഡിജിറ്റല്‍ മീഡിയ റിലീസ് എസ്.ഐ പ്രോപ്പര്‍ട്ടീസ് ഡയറക്ടര്‍ . രഘു ചന്ദ്രൻ നായരും നിര്‍വഹിച്ചു. ചടങ്ങില്‍ ഹരീഷ് ഹരിദാസ് ,വിശാഖ് വി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.