രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; എല്ലാ കേസുകളിലും ജാമ്യം.

Spread the love

 

സ്വന്തം ലേഖിക

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളില്‍ ജാമ്യം ലഭിച്ചതോടെ, അദ്ദേഹം ഇന്ന് ജയില്‍ മോചിതനാകും.

 

നേരത്തെ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ എടുത്ത കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ 9-നാണ് രാഹുല്‍ മാങ്കൂട്ടത്തലിനെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.