play-sharp-fill
കോട്ടയം ബേക്കർ സ്കൂൾ കവർച്ച : മോഷ്ടാക്കൾ അറസ്റ്റിലായി: മോഷണം പോയത് വിദ്യാർത്ഥികളുടെ ചാരിറ്റി ബേക്സ് , ഡിജിറ്റൽ ക്യാമറ. നിരീക്ഷണ ക്യാമറയുടെ ഡി വിആർ:  പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുപ്പു നടത്തുന്ന ദൃശ്യങ്ങൾകാണാം:

കോട്ടയം ബേക്കർ സ്കൂൾ കവർച്ച : മോഷ്ടാക്കൾ അറസ്റ്റിലായി: മോഷണം പോയത് വിദ്യാർത്ഥികളുടെ ചാരിറ്റി ബേക്സ് , ഡിജിറ്റൽ ക്യാമറ. നിരീക്ഷണ ക്യാമറയുടെ ഡി വിആർ: പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുപ്പു നടത്തുന്ന ദൃശ്യങ്ങൾകാണാം:

സ്വന്തം ലേഖകൻ

കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റിലായി.

കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് കുമാർ എന്നിവരെയാണ് പൊലീസ് കൊല്ലത്ത് എത്തി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്.

മോഷണം നടത്തിയ രീതി തുടർന്ന് ഇവർ പൊലീസിന് വിശദീകരിച്ച് നൽകി.

ഹൈസ്കൂളിലും, ഹയർസെക്കൻഡറി സ്കൂളുകളിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ രണ്ട് ഡിവിആർ യൂണിറ്റുകൾ, അധ്യാപകരുടെ ബാഗുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥിനികൾ നിക്ഷേപിക്കുന്ന ചാരിറ്റി ബോക്സുകൾ, രണ്ട് ഡിജിറ്റൽ ക്യാമറ, എന്നിവയായിരുന്നു മോഷണം പോയത്.

അന്വേഷണത്തിനിടെ മോഷ്ടാക്കൾ സ്കൂൾ വളപ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിരീക്ഷണ ക്യാമറയുടെ ഡിവിആർ കണ്ടെത്തിയിരുന്നു.

ജില്ലയിൽ നടന്ന നിരവധി മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന സംശയമുള്ളതിനാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.