
സ്വന്തം ലേഖിക.
കൊച്ചി: ‘ഏയ് അങ്ങനെയൊന്നും പ്രധാനമന്ത്രിക്ക് സമ്മാനം കൊടുക്കാനൊന്നും പറ്റില്ല…’ പോലീസ് ഇൻസ്പെക്ടര്‍ പറഞ്ഞു.
അതു കേട്ട അൻപത്തിനാലുകാരൻ റെജിമോൻ റോഡില്‍നിന്ന് നിരാശയോടെ ബാരിക്കേഡിനുള്ളിലേക്ക് കയറി. പക്ഷേ, മോദിയുടെ റോഡ് ഷോയില്‍ റെജിമോനെ കാത്തിരുന്നത് ഒരു ഭാഗ്യമായിരുന്നു… പുഷ്പവൃഷ്ടികള്‍ക്കും ജയ് വിളികള്‍ക്കുമിടയില്‍ റെജിമോൻ ഉയര്‍ത്തിക്കാട്ടിയ ശില്പം മോദി കണ്ടു. അത് വാങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മോദിയുടെ വാഹനത്തിനൊപ്പം നടന്നു നീങ്ങിയ എസ്.പി.ജി. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആ ശില്പം വാങ്ങി, തൊട്ടുപിന്നിലെ കാറിലേക്ക് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി പണിക്കൻകുടിയില്‍ നിന്നെത്തിയതാണ് റെജിമോനും സംഘവും. മരപ്പണിക്കാരനായ റെജിമോൻ മുപ്പത് ദിവസമെടുത്ത് മഹാഗണി മരത്തില്‍ കൊത്തിയെടുത്തതാണ് മോദിയുടെ രൂപം, പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ. വൈകീട്ട് നാലുമണിയോടെയാണ് റെജിമോനും സംഘവും എറണാകുളം ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയത്. ഒരു സഞ്ചിയിലായിരുന്നു മഹാഗണിയിലെ മോദി രൂപം. അല്പം ശങ്കിച്ചാണ് പുറത്തെടുത്തത്. കൂടെയുള്ളവരാണ് പോലീസ് ഓഫീസറോട് പറഞ്ഞു നോക്കാമെന്ന ബുദ്ധി ഉപദേശിച്ചത്. അത് വിഫലമായതോടെ എന്തു ചെയ്യണമെന്നറിയാതെ നില്പായി. എന്തായാലും റോഡ് ഷോയ്ക്കിടയില്‍ കാണിക്കാം എന്ന് റെജിമോൻ തന്നെയാണ് പറഞ്ഞത്.
പതിനാറു വയസ്സില്‍ മരത്തില്‍ കൊത്തി ത്തുടങ്ങിയതാണ് റെജിമോൻ. വലിയ ആഗ്രഹമായിരുന്നു സ്വന്തം കൈയാല്‍ കൊത്തിയ സമ്മാനം ഇഷ്ട നേതാവായ നരേന്ദ്ര മോദിക്ക് നല്‍കണമെന്നത്. തൃശ്ശൂരിലെത്തിയപ്പോള്‍ നല്‍കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പോളിഷിങ് കഴിഞ്ഞിരുന്നില്ല. ‘സുരേഷ് ഗോപിയോട് പറഞ്ഞാല്‍ നടക്കുമെന്ന് ചിലര്‍ പറഞ്ഞു.
നമ്പറൊക്കെ സംഘടിപ്പിച്ച് വാട്സ് ആപ്പില്‍ വിവരമറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കത്തയച്ചിരുന്നു…’ റെജിമോൻ പറഞ്ഞു. ‘എന്തായാലും പ്രധാനമന്ത്രി എന്റെ സമ്മാനം വാങ്ങിയല്ലോ, വല്യ സന്തോഷമായി.