“നിമിഷനേരം കൊണ്ട് എല്ലാം ചാമ്പലായി”തീയിട്ട ശേഷം നിമിഷങ്ങൾക്കകം രക്ഷപെട്ടു ;ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിന്‍റെ ഞെട്ടൽ മാറാതെ കടയുടമ.

Spread the love

സ്വന്തം ലേഖിക.

കല്‍പ്പറ്റ: ”ഞാൻ എട്ടര മണിക്കടുത്ത് വരെ ഇവിടെയുണ്ടായിരുന്നു. ലോറി സമരം തുടങ്ങുന്നത് കാരണം ഇന്നലെ നേരത്തെ ഇറങ്ങിയതാണ്.

 

തീവെച്ചയാള്‍ ഞാൻ പോയതിനു ശേഷമായിരിക്കാം എത്തിയത്. നിമിഷനേരം കൊണ്ട് എല്ലാം ചാമ്പലായി”- കല്‍പ്പറ്റക്ക് സമീപം മുട്ടില്‍ എടപെട്ടിയില്‍ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിന്‍റെ ഞെട്ടലിലാണ് കടയുടമ നാസര്‍. സംഭവം ആസൂത്രിതമാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2002ല്‍ ആണ് നാസര്‍ എടപെട്ടിയില്‍ ആക്രി വ്യാപാരം തുടങ്ങുന്നത്. 22 വര്‍ഷം പിന്നിടുമ്പോള്‍ കച്ചവടവുമായി ബന്ധപ്പെട്ട് ശത്രുക്കള്‍ ആരുമില്ലെന്ന് അദ്ദേഹം പറയുന്നു. ഷോപ്പില്‍ തന്നെയുള്ള സിസിടിവി ക്യാമറകളിലാണ് തീവച്ച ആളുടെതെന്ന് സംശയിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുള്ളത്. പതുക്കെ ഒരാള്‍ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയിലുണ്ട്. തീയിട്ട ശേഷം ഇയാള്‍ ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

പൊലീസ് സംഘം രാവിലെ സംഭവ സ്ഥലത്ത് പരിശോധന നടത്തി. നാസറിന്റെയും കടയിലെ തൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തി. സ്ത്രീകളടക്കം 19 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ആളെ തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസര്‍ പറഞ്ഞു. പ്രാഥമികമായി 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടെ മാനേജര്‍ വ്യക്തമാക്കി.