‘മക്കളെയും കൂട്ടി അമ്മ പോയത് കടലില്‍ച്ചാടി ജീവനൊടുക്കാൻ’ ; സമയോചിത ഇടപെടലിലൂടെ നാല് പേരും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പോലീസ്.

Spread the love

സ്വന്തം ലേഖിക 

കൊയിലാണ്ടി:കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസുകാരുടെ അവസരോചിതമായ ഇടപെടലാണ് കൊല്ലം പാറപ്പള്ളിക്കുസമീപത്തെ കടലില്‍ച്ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം

 

കുറ്റ്യാടി സ്വദേശിയായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പോലീസുകാര്‍ ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്‌കൂളിലെത്തിയ അമ്മ മൂന്നുകുഞ്ഞുങ്ങളെയും വിളിച്ച്‌ പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ പെട്ടെന്നുതന്നെ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നുവെന്ന് കുറ്റ്യാടി സി.ഐ. ഇ.കെ. ഷിജു പറഞ്ഞു. ഇതോടെ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊയിലാണ്ടി കൊല്ലം മന്ദമംഗലം പരിസരത്ത് ഇവര്‍ ഉള്ളതായി വ്യക്തമായതോടെ കൊയിലാണ്ടി പോലീസിന് ഉടനടി വിവരം കൈമാറി. കൊയിലാണ്ടിയിലെ ഗ്രേഡ് എസ്.ഐ. തങ്കരാജ്, കുറ്റ്യാടി സി.ഐ.യില്‍നിന്ന് വിവരം ലഭിച്ചയുടന്‍ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചു.

 

എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം മക്കളോടൊപ്പം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു യുവതി. പോലീസ് സംഘം ഇവരെ അനുനയിപ്പിച്ച്‌ ജീപ്പില്‍ക്കയറ്റി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിന് കൈമാറി.