മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പോലീസ് കമാന്‍ഡോ കൊല്ലപ്പെട്ടു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ പോലീസ് കമാന്‍ഡോ കൊല്ലപ്പെട്ടു. തെന്‍ഗനൗപാല്‍ ജില്ലയില്‍ അതിര്‍ത്തി നഗരമായ മൊറേയില്‍ കുക്കികളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 

സൊമോര്‍ജിത് എന്ന കമാന്‍ഡോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുക്കികള്‍ മൊറേയ് എസ്.ബി.ഐക്ക് സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനെതിരെ സുരക്ഷാസേന തിരിച്ചടിച്ചതായും വെടിവെപ്പ് ഒരു മണിക്കൂര്‍ നീണ്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

 

മൊറേയില്‍ പൊലീസുകാരന്റെ മരണത്തിന് കാരണക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സംഘര്‍ഷം ഉണ്ടായത്. ഇതേതുടര്‍ന്ന് തെന്‍ഗനൗപാല്‍ ജില്ലയില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സമ്ബൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസേവനങ്ങള്‍ക്കൊഴികെ മറ്റൊന്നിനും കര്‍ഫ്യുകാലത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.